തിരികെയെത്താൻ കൊതിച്ചവർക്ക് കൈത്താങ്ങായി അഡ്വ. ഡീൻ കുര്യാക്കോസ് എം പി

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Saturday, May 16, 2020

ബാംഗ്ലൂർ:   വിദ്യാഭ്യാസത്തിനും ജോലിക്കുമായി കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ലോക്ക് ഡൌൺ മൂലം കുടുങ്ങിയവരെ പ്രത്യേകവാഹനത്തിൽ നാട്ടിൽ എത്തിച്ച് ഇടുക്കി എം പി ഡീൻ കുര്യാക്കോസ്.

അപ്രതീക്ഷിതമായി രാജ്യത്തുടനീളം ലോക്ക് ഡൌൺ പ്രഖ്യാപിച്ചസാഹചര്യത്തിൽ തിരികെ നാട്ടിലെത്താൻ പലവഴികളിലൂടെ ശ്രമിച്ചിട്ടും സാധിക്കാതെ വന്നപ്പോൾ ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസുമായി ഇവർ ബന്ധപ്പെടുകയും തുടർന്ന് എം പി കർണാടക പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് അവർക്ക് തിരികെയെത്താനുള്ള യാത്രാ സൗകര്യം ഒരുക്കുകയും ചെയ്തു.

ഇതേ തുടർന്ന് 27 യാത്രക്കാരുമായി ആദ്യ വാഹനം വൈകിട്ട് പത്തു മണിയോടെ ബാംഗ്ലൂരിൽനിന്ന് പുറപ്പെടുകയും വെളുപ്പിന് നാല് മണിയോടെ കുമളിയിൽ എത്തുകയുംചെയ്തു.

തെർമൽ സ്കാനിംഗിന് ശേഷം യാത്രക്കാരെ മുൻകൂട്ടി തയ്യാറാക്കിയിട്ടുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

കൂടാതെ കർണാടക ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും കർണാടകയിൽ നിന്നുള്ള 54 യാത്രക്കാരുമായി രണ്ട് ബസ്സുകൾ 19 തീയതി നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു.

×