ഫാത്തിമ ലത്തീഫിനു ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌ ജികെപിഎ ധർണ നടത്തി

ന്യൂസ് ബ്യൂറോ, ചെന്നൈ
Monday, November 25, 2019

ചെന്നൈ ഐഐടിയിൽ ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ധം കാരണം ആത്മഹത്യ ചെയ്ത അഖിലേന്ത്യാ എണ്ട്രൻസ്‌ ഒന്നാം റാങ്ക്‌ കാരിയായ കൊല്ലം സ്വദേശി പ്രവാസിയുടെ മകൾ ഫാത്തിമ ലത്തീഫിന്റെ മരണത്തിനു കാരണക്കാരെ നിയമത്തിനു മുന്നിൽ കൊണ്ട്‌ വരണമെന്ന് ആവശ്യപ്പെട്ട്‌ ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിൽ ധർണ്ണ സംഘടിപ്പിച്ചു.

ജികെപിഎ സംസ്ഥാന നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും വന്ന അംഗങ്ങളും ഭാരവാഹികളും സന്നിഹിതരായിരുന്നു. ധർണ്ണ ജികെപിഎ കോർ വൈസ്‌ ചെയർമാൻ ബേബിച്ചൽ ജോസഫ്‌ ഉത്ഘാടനം ചെയ്തു.

ജില്ലാ സെക്രെട്ടറി മുഖത്തല രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ്‌ ട്രഷറർ എം എം അമീൻ ആമുഖ പ്രസംഗത്തിൽ വിഷയം അവതരിപ്പിച്ചു. കൊല്ലം ജില്ലാ പ്രസ്ഡന്റ്‌ രഘുനാഥൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജെനറൽ സെക്രെറ്റ്രറി ഡോ എസ്‌ സോമൻ മുഖ്യപ്രഭാഷണം നടത്തി. പ്രവാസിയുടെ മകളായ ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിനു നീതിലഭിക്കാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച സംഘടന, അതിനായുള്ള നിയമപോരാട്ടത്തിൽ കക്ഷി ചേരുമെന്നും പ്രഖ്യാപിച്ചു.

പ്രവാസികൾ നേരിടുന്ന ഇത്തരം വിഷയങ്ങളിൽ കക്ഷി രാഷ്ട്രീയത്തിനു അധീതമായ്‌ നിന്ന് പോരാടും എന്ന് ഉത്ഘാടകൻ പ്രഖ്യാപിച്ചു.

കൊല്ലം സുഗതൻ, കണ്ണൂർ സാജൻ, മരട്‌ ഫ്ലാറ്റ്‌ വിഷയങ്ങളിൽ സംഘടന എടുത്ത നിലപാടുകൾ പ്രവാസികൾക്ക്‌ വേണ്ടി രാഷ്ട്രീയ സാമുദായിക ഭേദമെന്യെ ഒരു സംഘടന നിലനിൽക്കുന്നു എന്നത്‌ ഉറപ്പാക്കുന്നു എന്ന് പ്രവാസികളോട്‌ ഡോ. എസ്‌ സോമൻ ഉണർത്തിച്ചു. എല്ലാവർക്കും നന്ദി അർപ്പിച്ചു.

×