പുരോഹിതർ ഭവനങ്ങൾ സന്ദർശിക്കുമ്പോൾ പ്രാർത്ഥിക്കണം – ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര

റെജി നെല്ലിക്കുന്നത്ത്
Friday, November 15, 2019

ഡൽഹി:  വൈദികർ ഭവനങ്ങൾ സന്ദർശിക്കുമ്പോൾ പ്രാർത്ഥിക്കണമെന്നും വിശ്വാസികൾക്ക് തങ്ങളുടെ സാന്നിധ്യം വഴിയും പ്രാർത്ഥന വഴിയും ദൈവാനുഗ്രഹത്തെ പകർന്നുകൊടുക്കാൻ സാധിക്കണമെന്നും ഫരീദാബാദ് ഡൽഹി രൂപതയുടെ ആഭിമുഖ്യത്തിൽ വൈദികർക്ക് വേണ്ടി നടന്ന സെമിനാറിൽ വിശുദ്ധ ബലിക്കിടയിൽ ഉള്ള തൻറെ വചന സന്ദേശത്തിൽ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

വൈദികര് ദൈവം ആയിട്ടും ദൈവജനം ആയിട്ടും ഗാഢമായ ബന്ധം വച്ചു പുലർത്തണമെന്നും അതിനായിട്ട് രോഗി സന്ദർശനവും മരിച്ച വ്യക്തികളുടെ ഭവന സന്ദർശനവും അനിവാര്യമാണ് എന്നും തുടർന്ന് നടന്ന കോൺഫറൻസിൽ വൈദികരെ അഭിസംബോധന ചെയ്തുകൊണ്ട് ഫരീദാബാദ് രൂപതയുടെ പുതിയ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ തൻറെ സന്ദേശത്തിൽ പറഞ്ഞു.

വൈദികർക്ക് തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകേണ്ട വിശുദ്ധിയുടെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുകയും എല്ലാവരുടെയും ജീവിതം വിശുദ്ധിയിലേക്കുള്ള വ്യത്യസ്തങ്ങളായ മാർഗങ്ങൾ ആക്കി മാറ്റണമെന്നും അദ്ദേഹം  അഭിപ്രായപ്പെട്ടു.

×