ഡൽഹിയിൽ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേകം ബസുകൾ ഏർപ്പെടുത്തണം – അടൂർ പ്രകാശ് എം പി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, March 23, 2020

ഡൽഹി: ഡൽഹിയിൽ പൊതുഗതാഗതം നിർത്തിവച്ചിരിക്കുന്ന സാഹചര്യത്തിൽ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേകം ബസുകൾ ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എം പി ഡൽഹി ആരോഗ്യവകുപ്പ് മന്ത്രി സത്യേന്ദർ ജയിനും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ് വർധനും ഇമെയിൽ അയച്ചു.

നിലവിൽ സർവീസ് നടത്തുന്ന വളരെ പരിമിതമായ ഡി. റ്റി. സി. ബസുകളിൽ ആശുപത്രി ജീവനക്കാർ ഡ്യൂട്ടിക്കെത്താൻ ബുദ്ധിമുട്ടുകയാണ്. ഇത് പരിഗണിച്ചു അടിയന്തിര നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിച്ചു.

×