അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
ഡല്‍ഹി: എല്ലാവരും ബഹുമാനിക്കുന്ന രാഷ്ട്രീയക്കാരിയാണ് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിതെന്ന് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മകന്‍ അഹമ്മദ് റയീസ്. ഷീലാ ദീക്ഷിതിന്റെ കാഴ്ചപ്പാടും പരിശ്രമവും ദില്ലിയെ ഒരു മോർഡൻ നഗരമാക്കി മാറ്റി. ആധുനിക ദില്ലിയുടെ പ്രധാന അടയാളങ്ങളായ എല്ലാ പ്രധാന പ്രോജക്ടുകളിലും അവരുടെ സ്പർശം കാണാം.
Advertisment
മുഖ്യമന്ത്രിയായി ഷീലാ ദീക്ഷിത്തും പാർലമെന്റ് അംഗമായും പിന്നീട് റെയിൽവേ, മാനവ വിഭവശേഷി വികസന, വിദേശകാര്യ മന്ത്രിയായും തന്റെ പിതാവ് ഇ. അഹമ്മദും പല മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കുകയും നല്ല സുഹൃത്തുക്കളായിരുന്നു. അവരുടെ പരസ്പര ബഹുമാനം വളരെ പ്രകടമായിരുന്നു. ഷീല ദീക്ഷിതിന്റെ കുടുംബത്തിന് താനും കുടുംബവും അനുശോചനം അറിയിക്കുന്നുവെന്ന് അഹമ്മദ് റയീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us