ബോളിവുഡ് ചിത്രം അന്യ മാർച്ചിൽ പ്രദർശനത്തിനെത്തും

New Update

ന്യ എന്ന ബോളിവുഡ് ചിത്രം മാർച്ചിൽ പ്രദർശനത്തിന് എത്തുകയാണ്. മലയാളിയായ ഡോക്ടർ സിമി ജോസഫ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഇ ചിത്രം ഒരുപാടു സവിശേഷതകളോടെയാണ് പ്രദർശനത്തിന് എത്തുന്നത്.

Advertisment

കർഷക ആത്മഹത്യാ മുതൽ മനുഷ്യക്കടത്തു വരെ ഇന്ത്യയിലെ സാമൂഹ്യപ്രശ്നങ്ങളെ അനാവരണം ചെയുന്ന കഥ തന്തു തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്.

publive-image

ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. അതുൽ കുൽക്കർണി, റൈമ സെൻ, മറാത്തി സൂപ്പർ താരം പ്രഥമേഷ് പറബ്, ഭൂഷൺ പ്രധാൻ, തെജശ്രീ പ്രധാൻ, കൃതിക ദിയോ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അന്യക്ക് മാറാത്തിയിലും റിലീസ് ഉണ്ട്.

അതുൽ കുൽക്കർണിയും പ്രഥമേഷ് പറബും അടക്കം സൂപ്പർ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ഏറെ പ്രതീക്ഷ ഉയർത്തിയിരിക്കുന്ന അന്യ യെ മറാത്തി സിനിമാലോകം ആകാംഷയോടെ ആണ് കാത്തിരിക്കുന്നത്.

ഹലോ, കല്ലായി FM, മാർക്കോണി മത്തായി തുടങ്ങി നിരവധി മലയാള ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച സജൻ കളത്തിലാണ് ആണ് അന്യയുടെ ക്യാമറാമാൻ. എഡിറ്റർ തനൂജ് ചങ്ങനാശേരി സ്വദേശിയാണ്.

ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: റോബിൻ, രാജു എബ്രഹാം ബോളിവുഡ് സംഗീത സംവിധായകൻ വിപിൻ പട്വാക്കൊപ്പം മലയാളികളായ രാമനാഥൻ ഗോപാല കൃഷ്ണൻ കൃഷ്ണ രാജ് എന്നിവർ ആണ് അന്യയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഡൽഹി മലയാളിയായ സജീവ് സാരഥിയുടേതാണ് ഗാന രചന. സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ പാട്ടുകൾ സീ എന്റർടൈൻമെന്റ് ആണ് റിലീസ് ചെയ്യുന്നത്

മേരികോം അടക്കം പല ബോളിവുഡ് ചിത്രങ്ങൾക്കും ബാക്ക്ഗ്രൗണ്ട് സ്കോർ നൽകിയിട്ടുള്ള രോഹിത് കുൽക്കർണി ആണ് അന്യയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് നടന്നത് ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമാണ്.

publive-image

ബോളിവുഡിലെയും മറാത്തിയിലെയും താരങ്ങൾക്കൊപ്പം മലയാളി താരങ്ങളായ ഗോപു കേശവും ഗോവിന്ദ് കൃഷ്ണയും അന്യയിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട് മുംബയിലെ റിയൽ ടച്ച് സ്റ്റുഡിയോയിൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ അറിയിക്കും.

മലയാളി സ്പർശമുള്ള ഇ ബോളിവുഡ് ചിത്രം കേരളത്തിലും മാർച്ച് അവസാനത്തോടെ പ്രദർശനത്തിനെത്തും. ഇനിഷ്യറ്റിവ് ഫിലിംസും ക്യാപിറ്റൽവുഡ് പിക്‌ചേഴ്‌സും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യന്നത് ഷെൽന കെ യും സിമ്മിയുമാണ്.

മലയാളികളായ സജി മുളക്കൽ സനിൽ വൈപ്പാൻ ആൽബിൻ ജോസഫ് സുബോധ് ഭരദ്വാജ് എന്നിവർ കോ-പ്രൊഡ്യൂസഴ്സ് ആണ്.

Advertisment