Advertisment

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന സംരംഭത്തിൽ പങ്കാളിയായി മാർ ജോസ് പുത്തൻ വീട്ടിൽ 

New Update

ഡൽഹി:  ദ്വാരക സെന്റ് പയസ് ദ ടെൻത് ഇടവകയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ കിറ്റ് വിതരണ സംരംഭത്തിൽ ഫരീദാബാദ് സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ പങ്കുചേർന്നു.

Advertisment

publive-image

ലോക്ക് ഡൗൺ മൂലം ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ഭക്ഷണം ഇല്ലാതെ വിഷമം അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കിയ ഇടവക നേതൃത്വം അവരെ സഹായിക്കാനായി മുന്നോട്ട് വന്നു എന്നും ഇടവകാംഗങ്ങളുടെ സംഭാവന കൊണ്ടും സഹകരണം കൊണ്ടും ഈ സംരംഭം ഏതാനും ആഴ്ചകളായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഇടവക വികാരി ഫാ. ബിജു കണ്ണoപുഴ അറിയിച്ചു.

ഈ കാലയളവിൽ രൂപതയും രൂപത യോട് ചേർന്ന് വിവിധ ഇടവകകളും നടത്തികൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും മാതൃകാപരവും അഭിനന്ദനീയവും ആണെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പ്രസ്താവിച്ചു.

Advertisment