ഫരീദാബാദ് രൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക് മാസ്കുകളും പി പി ഇ കിറ്റുകളും കൈമാറി

New Update

ഡൽഹി:  ഫരീദാബാദ് രൂപതയുടെയും കത്തോലിക്കാ സഭയുടെ കാരിത്താസിന്റെയും സഹകരണത്തോടെ തയ്യാറാക്കിയ മാസ്കുകളും പി പി ഇ കിറ്റുകളും ഫരീദാബാദ് രൂപത അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഡൽഹിയിൽ സ്വകാര്യ ആശുപത്രികളിൽ ജോലിചെയ്യുന്നവരുടെ സഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി.

Advertisment

publive-image

ഈ കൊറോണ കാലത്ത് നേഴ്സ്മാർ വലിയ സേവനമാണ് സമൂഹത്തിന് നൽകുന്നതെന്നും അവർക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ആശംസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

മുൻപോട്ടും ഏതെങ്കിലും വിധത്തിൽ ഫരീദാബാദ് രൂപതക്ക് അവരുമായിട്ട് സഹകരിക്കാനോ അവരെ സഹായിക്കാനോ സാധിച്ചാൽ രൂപത അതിന് സന്നദ്ധമാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

തദവസരത്തിൽ, ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, കാരിത്താസ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി എന്നിവർ സന്നിഹിതരായിരുന്നു.

Advertisment