ഡൽഹി: കൊവിഡ് -19 പടരുന്ന സാഹചര്യത്തില്‍ നോയിഡ സെക്ടര്‍ 19 ലുള്ള ബ്രെഡ്ഡ് നോയിഡ എന്ന എൻ ജി ഓ തെരുവുകള്‍ തോറും പാവപ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായവുമായി എത്തുകയാണ്.
ദിവസ വേതനക്കാരും അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ് പണിയൊന്നും ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് മാര്‍ഗ്ഗമില്ലാതെ വലയുന്നത്. ഇത്തരത്തില്‍ നിര്‍ധനരായ 28000 ത്തോളം കുടുംബങ്ങള്‍ക്ക് ആശ്വാസമേകാനാണ് ബ്രെഡ്ഡ് ലക്ഷ്യമിടുന്നത്.
ഓരോ കുടുംബത്തിനും 5 കിലോഗ്രാം വീതം ഗോതമ്പുപൊടി നല്‍കും. സൈക്കിള്‍ റിക്ഷക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, മറ്റ് ദിവസ വേതനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 22000 കുടുംബങ്ങള്‍ക്ക് ഇതിനകം സഹായം എത്തിച്ചു.
സാമൂഹിക അകലം പാലിച്ചും, ആരോഗ്യ, ശുചിത്വ കാര്യങ്ങളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തിയുമാണ് സഹായ വിതരണം നിര്‍വ്വഹിക്കുന്നത്.
2009 മുതല്‍ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സംഘടന, ഉത്തരേന്ത്യയില്‍ ഇതുവരെ നിര്‍ധനരായ 44914 കുട്ടികള്‍ക്ക് “മേരീസ് മീല്‍സ്” എന്ന പ്രോജക്ടിന് കീഴില്‍ ഭക്ഷണം വിതരണം ചെയ്തു.
വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം എന്നതാണ് ബ്രെഡ്ഡിന്റെ ആപ്തവാക്യം. നിരന്തര പരിശ്രമത്തിലൂടെ അത് അന്വര്‍ത്ഥമാക്കുകയാണ് സംഘടന ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us