ഡൽഹി: ദിൽഷാദ് ഗാർഡൻ ഫൊറാന ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വി. ഫ്രാൻസിസ് അസ്സീസിയുടെയും, വി. സെബാസ്ത്യാനോസിന്റെയും, പരി. ദൈവമാതാവിന്റെയും സംയുക്ത തിരുന്നാൾ കൊടികയറ്റം ഇന്ന് വൈകീട്ട് 7 മണിക്ക് ഫൊറാന വികാരി റവ. ഫാ. മാർട്ടിൻ പാലമറ്റം നിർവ്വഹിക്കും.
/sathyam/media/post_attachments/lMetVyk2dqMqPg5YB6SF.jpg)
തുടർന്ന് നടക്കുന്ന വി. കുർബാനയ്ക്കും, നൊവേനയ്ക്കും റവ. ഫാ. റോണി തോപ്പിലാൻ മുഖ്യകാർമ്മികനായിരിക്കും.
ഇടവകയിലെ 28 കുടുംബയൂണിറ്റുകളിൽനിന്നും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന വി. സെബസ്ത്യാനോസിന്റെ അമ്പ് പ്രദക്ഷിണം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഫെബ്രുവരി 1, ശനിയാഴ്ച വൈകീട്ട് 7 മണിയോടെ ദേവാലയത്തിൽ എത്തിച്ചേരുന്നതോടെ ഇടവകയിലേക്ക് ആദ്യമായി വരുന്ന ഫരീദാബാദ് രൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസ് പുത്തൻവീട്ടിൽ പിതാവിന് സ്വീകരണം നൽകും.
തുടർന്ന് മാർ ജോസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാന, പ്രസംഗം, നൊവേന, ലദീഞ്. വിശുദ്ധ തിരുക്കർമങ്ങൾക്കുശേഷം ഇടവകദിനാഘോഷം മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് ഉത്‌ഘാടനം ചെയ്യുകയും ഇടവക മക്കൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ "ടാലെന്റ്റ് നൈറ്റ്" നടക്കും.
തിരുനാൾ ദിനമായ ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 9 മണിക്ക് ഫരീദബാദ്-ഡൽഹി രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കുര്യാക്കോസ് ഭരണികുളര പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന തിരുനാൾ തിരുകർമ്മങ്ങളിൽ ആദ്യം തിരുനാൾ പ്രസുദേന്തിവാഴ്ച തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം.
ദിവ്യബലിയ്ക്കുശേഷം വിശുദ്ധരുടെ രൂപം എഴുനെള്ളിച്ചുകൊണ്ടു ആയിരങ്ങൾ പങ്കെടുക്കുന്ന തിരുനാൾ പ്രദക്ഷിണവും സമാപനാശീർവാദത്തിനുശേഷം സ്‌നേഹവിരുന്നും നടക്കും.
തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത വിശുദ്ധരുടെ മാധ്യസ്ഥം യാചിച്ച് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us