ഡൽഹി: ദ്വാരക മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ നവംബര്‍ 30 ശനി, ഡിസംബര്‍ 1 ഞായര്‍ ദിവസങ്ങളില്‍, നടത്തപ്പെടും. അസോസിയേഷന്‍റെ അയ്യപ്പ പൂജാ സമിതിയാണ് പതിനെട്ടാമത് അയ്യപ്പ പൂജരണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്നത്.
ദ്വാരക സെക്ടര്‍ 14, പോക്കറ്റ് 1, രാധികാ അപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്നുള്ള ഡിഡിഎ പാര്‍ക്കിലാണ് വിപുലമായ പരിപാടികള്‍ ഒരുക്കുന്നത്.
ശനിയാഴ്ച്ച രാവിലെ 6.30 ന് ദീപാരാധനയോടെ സമാരംഭം. വിനോദ് കുമാര്‍ കണ്ണൂരിന്‍റെ ശിഷ്യര്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, ക്ലാസ്സിക്കല്‍ ഡാന്‍സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ഞായറാഴ്ച്ച ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന പരിപാടികളില്‍ കെ.എ നാരായണന്‍റെ ഭാഗവത പാരായണം, കോട്ടയം തിരുനക്കര ശ്രീ വിശ്വരൂപ ഭജന സമിതിയിലെ ശ്രീകാന്ത് അവതരിപ്പിക്കുന്ന നാമാര്‍ച്ചന എന്നിവ ആഘോഷ പരിപാടികളെ ഭക്തിസാന്ദ്രമാക്കും.
വൈകിട്ട് 5 ന് താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകമ്പടിയോടെ ശോഭായാത്ര. ഡല്‍ഹി വാദ്യകലാ സമിതിയുടെ എന്‍. കെ നായര്‍ നേതൃത്വം നല്‍കുന്ന ടീമിന്‍റേതാണ് ചെണ്ടമേളം. ഡല്‍ഹി ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ കഥകളി അവതരിപ്പിക്കുന്ന കഥകളി (കഥ-കിരാതം) ആഘോഷത്തിന് മാറ്റ് കൂട്ടും.