Advertisment

ഫരീദാബാദ് രൂപത ജൂബിലി തിളക്കത്തിൽ

New Update

ഡൽഹി:  ഫരീദാബാദ് രൂപതയുടെ ഫാമിലി അപോസ്റ്റലേറ്റിന്റെനേതൃത്വത്തിൽ 2019 തിൽവിവാഹ ജീവിതത്തിൻറെ സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പൂർത്തിയാക്കിയവരെ ആദരിക്കുന്നതിനായി ജൂബിലി മീറ്റ്ജസോല ഫൊറോന പള്ളിയിൽ വെച്ച് നടത്തി.

Advertisment

publive-image

രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പൂർത്തിയാക്കിയ 109 ദമ്പതിമാര് മീറ്റിൽ പങ്കെടുത്തു.

രാവിലെ ഒമ്പതര മുതൽ വൈകിട്ട് നാലര വരെ നടന്ന ജൂബിലി മീറ്റിൽ ഫരീദാബാദ് രൂപതയുടെ പിതാവ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ ക്ലാസ് നയിച്ചു.

publive-image

കുടുംബ പ്രാർത്ഥനയും കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ധാരണയും പിന്തുണയുമാണ് കുടുംബ ജീവിതത്തിന്റെ വിജയരഹസ്യമെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അനുമോദന ചടങ്ങിലെ അധ്യക്ഷ പ്രസംഗത്തിൽ ജൂബിലി ആഘോഷിക്കുന്നവരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു.

തുടർന്ന് എല്ലാ ദമ്പതിമാരെയും മൊമെന്റോനൽകി അനുമോദിക്കുകയും ചെയ്തു.

Advertisment