ഫരീദാബാദ് രൂപതാ മതാദ്ധ്യാപക കണ്‍വന്‍ഷന്‍ നടന്നു

New Update

ഡൽഹി:  ഫരീദാബാദ് രൂപതാ മതാദ്ധ്യാപക കണ്‍വന്‍ഷനും ലോഗോസ്സ് ക്വിസ് സമ്മാന വിതരണവും ജസോളാ ഫാത്തിമാ മാതാ ഫൊറോനാ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. രൂപതാ അദ്ധ്യക്ഷന്‍ മാര്‍ കുരിയാക്കോസ് ഭരണികുളങ്ങര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

പുതിയ മതബോധന വെബ്‌സൈറ്റിന്റെ ആരംഭവും കുറിച്ചു. സുപ്രീം കോടതി റിട്ട. ജസ്റ്റീസ് കുര്യന്‍ ജോസഫ് ക്ലാസ് നയിച്ചു. അഭിവന്ദ്യ ജോസ്സ് പുത്തന്‍ വീട്ടില്‍ പിതാവ് വിശുദ്ധ കുര്‍ബ്ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിക്കുകയും വചനസന്ദേശം നല്കുകയും ചെയ്തു.

കാറ്റക്കിസം ഡയറക്റ്റര്‍ ഫാ. സാന്റോ എം.സി.ബി.എസ്സ് സഹകാര്‍മികത്വം വഹിച്ചു. ലോഗോസ് ക്വിസ്സ് വിജയികള്‍ക്കുള്ള സമ്മാനങ്ങളും അഭിവന്ദ്യ കുറിയാക്കോസ് പിതാവും ജോസ്സ് പിതാവും വിതരണം ചെയ്തു.

കാറ്റക്കിസം ഡയറക്റ്റര്‍ ഫാ.സാന്റോ, സെക്രട്ടറി റജി തോമസ്സ്, ജോയിന്റ് സെക്രട്ടറി ജേക്കബ് തോമസ്സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി

Advertisment