ഫരീദാബാദ് രൂപതയെ ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമലഹൃദയത്തിനും പ്രതിഷ്ഠിച്ചു

New Update

ഡൽഹി:  കോവിഡ് ബാധയുടെ ഭീതി ലോകമെമ്പാടും രാജ്യത്തും വർധിച്ചുവരുന്ന സാഹചര്യത്തിൽ ദൈവത്തിൽ ആശ്രയിക്കുന്നതിന്റെ ആവശ്യകതയെ എടുത്തുകാട്ടികൊണ്ട് കോറോണയിൽ നിന്നും സംരക്ഷണത്തിനായി ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധബലി മധ്യേ രൂപതയെ മൊത്തം ഈശോയുടെ തിരുഹൃദയത്തിനും മാതാവിന്റെ വിമല ഹൃദയത്തിനും പ്രതിഷ്ഠിച്ചു.

Advertisment

ഇതേപ്പറ്റി കുർബാന മദ്ധ്യേ ബിഷപ് ജോസ് പുത്തൻവീട്ടിൽ വിശുദ്ധ മാർഗരറ്റ് മേരി ആലക്കോകിന് ഈശോ നൽകിയ ദർശനത്തിൽ തിരുഹൃദയത്തിന് തന്നെ തന്നെ പ്രതിഷ്ഠിക്കുന്നവർക്ക് ഈശോ നൽകുന്ന പന്ത്രണ്ട് വാഗ്ദാനങ്ങൾ പ്രതിപതിച്ചുകൊണ്ട് സന്ദേശം നൽകി.

തുടർന്ന് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ജ്ഞാനത്തിന്റെ പുസ്‌തകം പതിനെട്ടാം അധ്യായത്തിൽ നിന്നുള്ള ഭാഗം വായിക്കുകയും അതേത്തുടർന്ന് തിരികൾ കത്തിച്ചു പ്രതിഷ്ഠ പ്രാർത്ഥന ചൊല്ലിക്കൊടുക്കുകയും ചെയ്തു.

Advertisment