പോലിസുകാർക്കും സിവിൽ ഉദ്യോഗസ്ഥർക്കും കുട്ടികൾക്കും ടീച്ചേഴ്സിനു വേണ്ടിയും ഫരിദാബാദ് രൂപതയിൽ പ്രാർത്ഥന യഞ്ജം നടത്തി

റെജി നെല്ലിക്കുന്നത്ത്
Thursday, April 9, 2020

ഡൽഹി:  കോവിസ് ബാധയുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ അതിനെ ചെറുക്കുന്നതിനായി ദിനരാത്രം അധ്വാനിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്ന പോലിസുകാർക്കുവേണ്ടിയും സിവിൽ ഉദ്യോഗസ്ഥർക്കുവേണ്ടിയും കുട്ടികൾക്ക് വേണ്ടിയും ടീച്ചേഴ്സിനു വേണ്ടിയും ഫരിദാബാദ് രൂപതയിൽ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഇന്നലെ ദിവ്യബലി അർപ്പിച്ച് പ്രാർത്ഥിച്ചു.

കോവിസ് ബാധയുടെ സാഹചര്യത്തിൽ ദൈവാലയങ്ങൾ അടച്ചിട്ടിരിക്കുന്നത് മൂലം കുമ്പസാരിക്കാനുള്ള അവസരം വിശ്വാസികൾക്ക് ലഭിക്കാത്തതു കൊണ്ട് പ്രത്യേകമായ അനുതാപ ശുശ്രൂഷയും ഓൺലൈനായി അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര നടത്തി.

പെസഹാ ദിനമായ 9 ന് 7 മണിക്ക് ആർച്ച്ബിഷപ്പ് വിശ്വാസികൾക്കായി “ട്രൂത്ത് ടൈഡിങ്ങ്സ് ” എന്ന യുട്യൂബ് ചാനലിലൂടെ തത്സമയം ദിവ്യബലി സംപ്രേഷണം ചെയുന്നതായിരിക്കും എന്നും അദ്ദേഹം അറിയിച്ചു.

×