ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി 22 നു നടത്താൻ തീരുമാനിച്ച മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പൂർണ്ണ പിന്തുണ

New Update

ഡൽഹി:  രാജ്യത്ത് ആരോഗ്യ പ്രവർത്തകർ, നഴ്സുമാർ, പാരാമെഡിക്കൽ തൊഴിലാളികൾ എന്നിവർക്കെതിരായ അതിക്രമങ്ങളെ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഇന്ത്യ, ദേശീയ ഘടകം അപലപിച്ചു.

Advertisment

എന്നിട്ടും ഈ ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടില്ല എന്നത് തികച്ചും ഖേദകരമാണ്.

publive-image

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ മുൻ‌നിര യോദ്ധാക്കളായ ആരോഗ്യ പ്രവർത്തകരെ , ഒരു യുദ്ധമുന്നണിയിലെ സൈന്യത്തെപ്പോലെയാണ് അഭിവാദ്യം ചെയ്യപ്പെടേണ്ടത്.

ഡോക്ടർമാരുടെ ശവസംസ്കാര വേളയിൽ ചെന്നൈയിൽ സംഭവിച്ചതു പോലെയുള്ള സംഭവങ്ങൾ , വാടകക്ക് താമസിക്കുന്ന സൗകര്യങ്ങൾ ഉപേക്ഷിക്കാൻ നഴ്സുമാരോട് ആവശ്യപ്പെട്ട സംഭവങ്ങളും മറ്റ് സംഭവങ്ങളും പരിചരണം നൽകുന്നതിൽ അവരുടെ മനോവീര്യത്തെ ബാധിക്കും.

പല മേഖലകളിലും ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ തങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ടവരെയും അടുത്ത ആളുകളെയും അകറ്റി നിർത്തി ദിവസം മുഴുവൻ അശ്രാന്തമായി പ്രവർത്തിക്കുകയാണ് ആരോഗ്യ പ്രവർത്തകർ.

പൊതുജനങ്ങളിൽ നിന്നുള്ള അക്രമത്തെ അഭിമുഖീകരിക്കുന്നതിന് ആരോഗ്യ പ്രവർത്തകർ വിധേയരാകുമ്പോൾ , പ്രതിബദ്ധതയോടെ ഡ്യൂട്ടി നിർവഹിക്കാതെയുള്ള സാഹചര്യത്തിലേക്ക് പോകാൻ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവരെ നിർബന്ധിതരാക്കും.

പല സംസ്ഥാനങ്ങളിലും നഴ്സുമാരും ഡോക്ടർമാരും പൊതുസ്ഥലങ്ങളിൽ സുരക്ഷിതരല്ലാതെ പ്രദേശ വാസികളുടെ ആക്രമണത്തിന് ഇരയാകുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്.

കോവിഡ് കേസുകൾ പരിശോധിക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ സന്ദർശിക്കുമ്പോൾ ആരോഗ്യ പ്രവത്തകരെ തടയുകയും ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.

അടുത്തയിടെ തമിഴ് നാട്ടിൽ കോവിഡ് ബാധയേറ്റ ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ട് പോയപ്പോൾ തടയുകയും ആക്രമിക്കുകയും ചെയ്തത് വളരെ ദുഖകരമാണ്.

ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ഇത്തരത്തിലുള്ള ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ച 22 ന് രാത്രി 9 മണിക്ക് മെഴുകുതിരി കത്തിച്ച് കൊണ്ടുള്ള പ്രതിഷേധത്തിന് ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ , ദേശീയ ഘടകം പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചു.

ആരോഗ്യ പ്രവർത്തകരെ എല്ലാ തരത്തിലുമുള്ള ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി ശക്തമായ കേന്ദ്ര നിയമം കൊണ്ട് വരേണ്ടത് അത്യന്താപേക്ഷിതമാണ്.

അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളും മറ്റും നടത്താൻ ട്രൈൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ നിബന്ധിതരായി തീരും എന്നറിയിക്കുന്നു.

Advertisment