New Update
ഡൽഹി: ലോക്ക് ഡൌൺ കാലത്ത് മാതൃകയാവുകയാണ് ഐ പി എക്സ്റ്റൻഷനിലെ ജോൺസനും മേരി മാതാ ഹോസ്റ്റലും ഏതാനും സുഹൃത്തുക്കളും.
Advertisment
ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്ന ആയിരത്തിൽ അധികം വരുന്ന ആളുകൾക്കു ഗുഡ്‌ഗാവ് മലങ്കര കത്തോലിക്കാ രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ പ്രചോദനയുമായി ചേർന്നുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഭക്ഷണം നൽകി കൊണ്ടാണ് ജോൺസൻ പുതുതലമുറയിൽ വ്യത്യസ്തനാകുന്നത്.
ജോൺസന്റെ സൽപ്രവർത്തി മനസിലാക്കിയ ഏതാനും സുമനസുകളും അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും സമ്പൂർണ പിന്തുണയോടെ മുന്നോട്ടു പോകുന്ന അദ്ദേഹത്തിന് പട്പർ ഗഞ്ചിലെ മാക്സ് ഹോസ്പിറ്റൽ നഴ്സസും സഹായമായി കൂടെ നിൽക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us