New Update
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ പ്രസിഡന്റും സുപ്രീം കോടതി അഭിഭാഷകനുമായ ജോസ് അബ്രഹാമിന് സുപ്രീം കോടതി ബാർ അസോസിയേഷന്റെ ആദരവ്.
Advertisment
/sathyam/media/post_attachments/3fJAriuwZEoXe0bYPjqd.jpg)
വിവരാവകാശ നിയമം ജനാധ്യപത്യത്തിലേക്കുള്ള താക്കോൽ എന്ന പുസ്തകം രചിച്ചതിനാണ് ആദരവ്.
ദേശീയ നിയമ ദിനത്തോട് അനുബന്ധിച്ചു സുപ്രീം കോടതിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ്, അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ എന്നിവരുടെ സാനിധ്യത്തിൽ ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെ പ്രശസ്തി പത്രം നൽകി ആദരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us