സുപ്രീം കോടതി മുതിർന്ന അഭിഭാഷക ലില്ലി തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, December 11, 2019

ന്യൂഡൽഹി:  പരമോന്നത നീതിന്യായ പീoത്തിലെ മുതിർന്ന അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയും ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ.കെ.ടി തോമസിന്റെയും അന്നമ്മയുടെയും മകളും ആയ ലില്ലി തോമസിന്റെ നിര്യാണത്തിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള അനുശോചിച്ചു.

ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് നിലച്ചതെന്നും നിശ്ചയദാർഢ്യത്തോട് നിയമപോരട്ടങ്ങൾക്ക് നേതൃത്വം നല്കിയ നിസ്വാർത്ഥ അഭിഭാഷകയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു.

ലില്ലി തോമസിനോടൊപ്പം തന്റെ സഹോദരപുത്രി അഡ്വ.സിനി വർഗ്ഗീസിന് പ്രാക്ടീസ് ചെയ്യുവാൻ ലഭിച്ച അവസരം അഭിമാനമായി കാണുന്നുവെന്നും കൂട്ടി ചേർത്തു.

1955 മദ്രാസ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ കേരളത്തിലെ ആദ്യ വനിത അഭിഭാഷകയായിരുന്നു അഡ്വ. ലില്ലി തോമസ്.1959 എൽ.എൽ.എം. പൂർത്തിയാക്കിയതോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യത്തെ ഇന്ത്യൻ വനിതയായി.

1955-ൽ മദ്രാസ് ഹൈക്കോടതിയിലായിരുന്നു അഭിഭാഷക ജീവിതത്തിന് തുടക്കം കുറിച്ചെങ്കിലും 1960 ൽ സുപ്രീം കോടതിയിൽ പ്രാക്ടീസ് തുടങ്ങിയ ഇവർ ആദ്യകാല സുപ്രീംകോടതി അഭിഭാഷകരിൽ പ്രധാനിയായിരുന്നു. ഇന്ദിര ഗാന്ധി വധവുമായി ബന്ധപ്പെട്ടു കേസ് വാദിച്ചവരിലും അവിവാഹിതയായ അഡ്വ. ലില്ലി തോമസ് ഉണ്ടായിരുന്നു.

ചില മാസങ്ങളായി ഓഫിസിൽ എത്തിയിരുന്നത് വീൽ ചെയറിലാണ്. ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ വെച്ച് മനുഷ്യവകാശ ദിനമായ ഡിസംബർ 10 ന് പുലർച്ചെയോടെയാണ് മരണമടഞ്ഞത്. നിര്യാണത്തിൽ പീരുമേട് ബാർ കൗൺസിൽ സെക്രട്ടറി അഡ്വ.സ്റ്റീഫൻ ഐസക്കും അനുശോചനം രേഖപെടുത്തി.

×