മലയാളി നേതാവ് മാ​ത്യു ആ​ന്‍റ​ണി എ​ഐ​സി​സിയു​ടെ​ സോ​ഷ്യ​ൽ മീ​ഡി​യ ദേ​ശീ​യ സമിതിയംഗം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 10, 2020

​ഡ​ൽ​ഹി:  എ​ഐ​സി​സി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ദേ​ശീ​യ​ത​ല എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​മാ​യി മ​ല​യാ​ളി​യാ​യ മാ​ത്യു ആ​ന്‍റ​ണി ചു​മ​ത​ല​യേ​റ്റു.

ത​രു​ണി ധോ​ഡി, ഗൗ​ര​വ് പാ​ന്ധി എ​ന്നി​വ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ദേ​ശീ​യ സ​മി​തി​യി​ൽ മാ​ത്യു, രാ​ജ​യ്ഷ് ചെ​റ്റ്‌​വാ​ൾ, രാ​ജേ​ഷ് ഗി​ർ​ഗി​യാ​നി എ​ന്നി​വ​രാ​ണ് നി​ർ​വാ​ഹ​ക സ​മി​തി​യി​ലു​ള്ള​ത്.

കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ മാ​ധ്യ​മ വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ നി​യ​മി​ച്ച​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു.

ബി​ജെ​പി​യും സം​ഘ​പ​രി​വാ​റി​ന്‍റെ സൈ​ബ​ർ യോ​ദ്ധാ​ക്ക​ളും ഉ​യ​ർ​ത്തു​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നും ദേ​ശീ​യ ത​ല​ത്തി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ മാ​ധ്യ​മ പ​ങ്കാ​ളി​ത്തം സ​ജീ​വ​മാ​ക്കു​ന്ന​തി​നും ശ്ര​മി​ക്കു​മെ​ന്ന് മും​ബൈ​യി​ൽ താ​മ​സ​മാ​ക്കി​യ മാ​ത്യു ആ​ന്‍റ​ണി പ​റ​ഞ്ഞു.

എ​ൻ​എ​സ്‌​യു ഐ​യി​ലൂ​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ മാ​ത്യു, ഓ​ൾ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ് മ​ഹാ​രാ​ഷ്‌ട്ര സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​ഐ​പി​സി​യു​ടെ ദേ​ശീ​യ രാ​ഷ്‌ട്രീ​യ ആ്ക​ഷ​ൻ ഗ്രൂ​പ്പ് അം​ഗ​വു​മാ​ണ്.

×