ഡൽഹി മെഗാ ഫെസ്റ്റ് 2020 സംഗീത വിരുന്ന്‌ നാളെ

New Update

ഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള Nebsarai ഹോളി ഫാമിലി പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന ഡെല്ഹി മെഗാ ഫെസ്റ്റ് 2020 എന്ന സംഗീത വിരുന്നു INA മെട്രോ സ്റ്റേഷന് സമീപമുള്ള ത്യാഗരാജ സ്റ്റേഡിയത്തില് വച്ച് ഫെബ്രുവരി 2 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ നടത്തപ്പെടുകയാണ്.

Advertisment

മലയാളികളുടെ മനം കവര്ന്ന നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന ഈ കലാ വിരുന്നില് വൈവിധ്യമാര്ന്ന കലാപരുപാടികളാണ് അവതരിപ്പിക്കുന്നത് .

publive-image

മെഗാഫെസ്റ്റിന്റെ ഉദ്‌ഘാടനം ഫരീദാബാദ് രൂപത ആർച്ബിഷോപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കും. സ്വാഗതം ഫാദർ മാത്യു കിഴേക്കേച്ചിറ - വികാരി ഹോളി ഫാമിലി പള്ളി ചൈയ്യും , ഡോ. മോൺസൺ മാവുങ്കൽ മുഖ്യാഥിതി ആയിരിക്കും.

ചടങ്ങിൽ ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ , ജസ്റ്റിസ് (റിട്ടയേർഡ് ) കുരിയൻ ജോസഫ്,  അൽഫോൻസ് കണ്ണന്താനം , ജോർജ് കുരിയൻ തുടങ്ങിയ പ്രമുഖ വ്യക്തികൾ പങ്കെടുക്കും .
അതിഥികൾക്ക് മൊമെന്റോ നൽകി ആദരിക്കും.

ഡെല്ഹി മെഗാ ഫെസ്റ്റ് 2020 സംഗീത വിരുന്നിൽ പങ്കെടുക്കുന്ന പ്രമുഖ താരങ്ങള് പ്രശസ്ത പിന്നണിഗായകനായ എം ജി ശ്രീകുമാര് , മലയാളം , തമിഴ് , ഹിന്ദി ഭാഷകളിൽ അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .

സുപ്രസിദ്ധ കീബോര്ഡ് പ്ലെയർ സ്റ്റീഫൻ ദേവസ്സി . ടെലിവിഷൻ അവതാരിക , ഫഗത് ഫാസിലിനൊപ്പവും , മൊഹൻലാലിനൊപ്പവും അഭിനയിച്ചു ജനശ്രദ്ധ പിടിച്ചുപറ്റിയ മീനാക്ഷിക്കുട്ടി . ഐഡിയ സ്റ്റാര് സിംഗിലൂടെ പ്രശസ്ത ആയ ഗായിക ടീനു ടെല്ലെന്സ് .

അനൂപ് കോവളം : മലയാളം റിയാലിറ്റി ഷോകളുടെ പ്രശസ്തനാണ്. പന്ത് കൊണ്ടും റിങ്ങുകള് കൊണ്ടും ബോട്ടിലുകള് കൊണ്ടും പ്രകടനങ്ങള് കാഴ്ചവയ്ക്കുന്ന വിനോദ് .

ലോക റോക്കോര്ഡുകള് തകര്ത്ത് ഗിന്നസ് ബുക്കില് ഇടം പിടിച്ച ഇദ്ദേഹം നിരവധി സമ്മാനങ്ങള് നേടിയിട്ടുണ്ട് അബീഷ് പി ഡൊമിനിക്.

ഇവരെ കൂടാതെ മറ്റ് പല കലാകാരന്മാരും പ്രോഗ്രാമിന് മാറ്റുകൂട്ടാന് എത്തിച്ചേരുന്നുണ്ട്.
പരുപാടികളെക്കുറിച്ച് കൂടുതലറിയാനും ടിക്കറ്റുകള് ബുക്ക് ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില് ബന്ധപ്പെടുക;
+91 98 1038 5438 / +91 99 5817 7421

Advertisment