ഡൽഹി മെഗാഫെസ്റ്റ് – 2020: സംഗീത വിരുന്ന്

റെജി നെല്ലിക്കുന്നത്ത്
Monday, January 13, 2020

ഡൽഹി:   നെബ്സരായി ഹോളി ഫാമിലി പള്ളിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന ഡൽഹി മെഗാഫെസ്റ് 2020 – സംഗീത വിരുന്ന് ഫെബ്രുവരി 2 നു ഞായറാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ ഐ എൻ എ -യിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ വച്ച് നടക്കും.

സുപ്രസിദ്ധ കീബോര്ഡ് പ്ലെയർ സ്റ്റീഫൻ ദേവസ്സി, പ്രശസ്ത പിന്നണി ഗായകരായ എം ജി ശ്രീകുമാർ , രഞ്ജിനി ജോസ് , മീനാക്ഷിക്കുട്ടി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കും. കൂടുതൽ വിവരങ്ങൾക്ക് : 9971363858

×