ഡൽഹി മലയാളി വെൽഫെയർ സൊസൈറ്റി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഫെബ്രുവരി രണ്ട് ഞായറാഴ്ച

റെജി നെല്ലിക്കുന്നത്ത്
Wednesday, January 29, 2020

ഡൽഹി:  മലയാളി വെൽഫെയർ സൊസൈറ്റി എ ,ബി ,ഡീ ആൻഡ് സി ബ്ലോക്ക് , ഓം ആയുർവേദ ഐ കെയർ സെന്റർ ഗുഡ്‌ഗാവ് ,കേരളാ ആയുർവേദ ചികിത്സാലയ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു.

ദിൽഷാദ് കോളനി എ ബ്ലോക്ക് നൂറ് ജീ ഒന്നിൽ ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്.

ക്യാമ്പിൽ അസുഖങ്ങളുടെ കാരണങ്ങളെ പറ്റി വിവിധ ഡോക്ടർമാരുടെ മാർഗനിർദേശങ്ങളും ഉണ്ടാകും.

വിശദവിവരങ്ങൾക്ക് എന്നി നമ്പറിൽ ബന്ധപെടുക

Ph: 9891176913

×