ഡൽഹി പൊലീസിലെ മലയാളിക്ക് ബഹുമതി

റെജി നെല്ലിക്കുന്നത്ത്
Tuesday, February 25, 2020

ന്യൂഡൽഹി:  ഡൽഹി പൊലീസിലെ മലയാളിക്ക് ബഹുമതി. 33 വർഷമായി ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന എ എസ് ഐ ജയാനന്ദനാണ് ഡൽഹി പോലീസ് കമ്മീഷണറുടെ ഗോൾഡൻ ഡിസ്കിന് അർഹനായത്.

മൂന്ന് തവണ ബെസ്റ്റ് ടേൺ ഔട്ട് പോലീസ്മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തന്റെ മേലുദ്യോഗസ്ഥരുടെ 158 ഓളം പ്രശംസാ പത്രം നേടിയിട്ടുണ്ട്.

ഇപ്പോൾ പോലീസ് ആസ്ഥാനത്ത് ഡപ്യൂട്ടി പോലീസ് കമ്മീഷണറുടെ സ്റ്റാഫ് ഓഫീസറായി ജോലി ചെയ്യുന്നു. ഡൽഹി പോലീസ് ദിനമായ ഫെബ്രുവരി 16 -)൦ തീയതി നടന്ന ചടങ്ങിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.

വയനാട് ജില്ലയിലെ ചുണ്ടേൽ ഓടത്തോട് സ്വദേശിയാണ്. പരേതനായ ബാബു ഷെട്ടിയുടെയും ഗുലാബി ഷെട്ടിയുടെയും മകനാണ്. ആർ കെ പുരം സെക്ടർ – മൂന്ന് 811, ക്വാർട്ടേഴ്‌സിൽ താമസിക്കുന്നു. പ്രമീളയാണ് ഭാര്യ. മക്കൾ – സിദ്ധാർഥ്‌, ശിശിർ, ശ്രിയ.

×