New Update
Advertisment
ഡല്‍ഹി: ഒരിക്കൽ പോലും മുഖ്യമന്ത്രിയായില്ലെന്നിരിക്കലും കേരളത്തിന്റെ കാർഷിക മേഖലയിലും വ്യവസായിക, ധനകാര്യ മേഖലകളിൽ മന്ത്രിയെന്ന നിലയിൽ മാണിസാർ നല്കിയ സംഭാവനകൾ അതുല്യവും കേരള ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മാണി സാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുവാനായി ഡൽഹിയിൽ ചേർന്ന പ്രവാസി കേരളാ കോൺഗ്രസ് യോഗം അഭിപ്രായപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ജോഷി ഫിലിപ്പ്, സെക്രട്ടറിമാരായ ജോമോൻ വരമ്പേൽ, ആന്റപ്പൻ എൻ. ജി എന്നിവർ സംസാരിച്ചു.