Advertisment

പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ വിവരാവകാശ പുരസ്ക്കാരം 2019 എസ്. സി അഗർവാളിനും ആർ. രാധാകൃഷ്ണനും

New Update

ന്യൂ ഡൽഹി:  പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ പുരസ്ക്കാരം 2019 പ്രഖാപിച്ചു. പ്രമുഖ വിവരാവകാശ പ്രവർത്തകനായ സുബാഷ് ചന്ദ്ര അഗർവാളിനും മാധ്യമ പ്രവർത്തകനായ ആർ. രാധാകൃഷ്ണനുമാണ് പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ വിവരാവകാശ പുരസ്ക്കാരം 2019 ന് അർഹരായിരിക്കുന്നത്.

Advertisment

ഇന്ത്യയിലെ അഴിമതിക്കെതിരായ വിവരാകാശ നിയമത്തെ ഒരു ഉപകരണമായി ഉപയോഗപെടുത്തിയതിലും വിവരാവകാശ നിയമം ജനകീയമാക്കുന്നതിൽ നൽകിയ നിസ്തുലമായ സേവനങ്ങളെ ആസ്പദമാക്കിയാണ് അവാർഡ് നൽകുന്നത്.

publive-image

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ 2019 ലെ ചരിത്ര പ്രധാനമായ വിധി അഗർവാൾ നൽകിയ ഹർജ്ജിയിലാണ് ഉണ്ടായത്.

മാത്രമല്ല വിവരാകാശ നിയമത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം നിരവധി ഉത്തരവുകൾ നേടിയെടുക്കുവാനും ഇദ്ദേഹത്തിന് സാധിച്ചു.

വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച് മാധ്യമ രംഗത്ത് സുപ്രധാനമായ ഇടപെടലുകൾ നടത്തിയതിനാണ് മാധ്യമ പ്രവർത്തകനായ ആർ. രാധാകൃഷ്ണൻ പുരസ്ക്കാരത്തിന് അർഹനായത്. ടെലിവിഷൻ ചാനലായ ന്യൂസ് 24 ഡൽഹിയിൽ ബ്യൂറോ ചീഫായി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.

വിവരാവകാശ പ്രവർത്തകനും പ്രവാസി ലീഗൽ സെല്ലിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റുമായ കെ. പദ്മനാഭന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന ഈ അവാർഡ് വിവരാകാശ നിയമം - 2005 വഴിയായി സമൂഹത്തിൽ മാറ്റങ്ങൾ കുണ്ടുവരുവാൻ ശ്രമിക്കുന്ന സാമൂഹിക പ്രവർത്തകർക്കാണ് നൽകുന്നത്.

അഭിഭാഷകനും പ്രമുഖ വിവരാവകാശ പ്രവർത്തകനുമായ ഡി.ബി. ബിനുവാണ് കഴിഞ്ഞ വർഷത്തെ പ്രവാസി ലീഗൽ സെൽ കെ. പത്മനാഭൻ സ്മാരക ദേശീയ വിവരാവകാശ പുരസ്ക്കാരം കരസ്ഥമാക്കിയത്.

അടുത്തമാസം ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇരുവർക്കും പുരസ്‌ക്കാരവും പ്രശസ്തി പത്രവും നൽകുമെന്ന് പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ഡോ: ബിൻസ് സെബാസ്റ്റ്യൻ അറിയിച്ചു.

Advertisment