New Update
ഡൽഹി: ആർ കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയും വർക്കിംഗ് പീപ്പിൾസ് ചാർട്ടർ ആൻഡ് കമ്മീഷൻ ഫോർ മൈഗ്രന്റ്സ് ആർക്ഡയോസിസ് ഓഫ് ഡൽഹി, സെന്റ് പീറ്റേഴ്സ് ജാക്കോബിറ്റ് ഇടവകയും സംയുക്തമായി ലോക്ക് ഡൗണിൽ ദരിദ്രരായവർക്ക് ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഓശാന ഞായർ മുതൽ 10 ദിവസം തുടർച്ചയായി ഉച്ച ഭക്ഷണം വിതരണം ചെയ്തുവരുന്നു. ഒരു ദിവസം കുറഞ്ഞത് 600 പേർക്കാണ് ഭക്ഷണം നൽകുന്നത്.
Advertisment
ഗവണ്മെന്റ് നിർദേശപ്രകാരം മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമാണ് ഭക്ഷണം വിതരണം നടത്തുന്നത്. സെന്റ് പീറ്റേഴ്സ് വികാരിമാർ, ഭാരവാഹികൾ, സിസ്റ്റർ റാണി, നിർമൽ എന്നിവർ നേതൃത്വം നൽകി.