അമ്പതുനോമ്പിന്റെ തുടക്കമായി വിഭൂതി തിരുന്നാൾ തിങ്കളാഴ്ച ഡൽഹിയിൽ വിവിധ ദേവാലയങ്ങളിൽ

റെജി നെല്ലിക്കുന്നത്ത്
Friday, February 21, 2020

ഡൽഹി:  ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ വിഭൂതി തിരുക്കർമങ്ങൾ ഫെബ്രുവരി 24 നു വൈകുന്നേരം 6 മണിക്ക് ആർ കെ പുരം സെക്ടർ രണ്ടിൽ ഉള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടക്കും. റെവ , ഡോക്ടർ പയസ് മേലേക്കണ്ടത്തിൽ കാർമികത്വം വഹിക്കും.

നോമ്പിന്റെ എല്ലാ ചൊവാഴ്ചകളിലും വൈകുന്നേരം 6 മണിക്ക് സെന്റ് തോമസ് ദേവാലയത്തിൽ സിറോമലബാർ റീത്തിൽ കുരിശിന്റെ വഴി, വിശുദ്ധ കുർബാന വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉണ്ടായിരിക്കും

ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിലെ വിഭൂതി തിരുകർമ്മങ്ങൾ :

രാവിലെ 6:25 ന് – കുരിശിൻറെ വഴി. തുടർന്ന് 7:00 മണിക്ക് – വി. കുർബാന വിഭൂതി തിരുകർമ്മങ്ങൾ. വൈകിട്ട് 7മണിക്ക് വി.കുർബാന തുടർന്ന് വിഭൂതി തിരുകർമ്മങ്ങൾ.

ജൂലിയാന മാസ്സ് സെന്ററിൽ രാവിലെ 9 മണിക്ക് കുരിശിന്റെ വഴി 9:30 വി.കുർബാന. തുടർന്നു വിഭൂതി തിരുകർമ്മങ്ങൾ ഉണ്ടായിരിക്കും

×