ഡൽഹി ആർ കെ പുരത്ത് മലയാളിയുടെ കാറിന്റെ ചില്ലുതകർത്തു മോഷണം

റെജി നെല്ലിക്കുന്നത്ത്
Tuesday, February 25, 2020

ഡൽഹി:  ആർ കെ പുരത്ത് മലയാളിയുടെ കാറിന്റെ ചില്ലുതകർത്തു മോഷണം. വസന്ത് വിഹാറിൽ താമസിക്കുന്ന ഷാജോ പടിക്കലിന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ (പുറകുവശത്തെ വാതിലിന്റെ ഗ്ലാസ് പൊട്ടിച്ചാണ് മോഷണം നടത്തിയത്.

കാറിലുണ്ടായിരുന്ന ബാഗിനുള്ളിലെ 2000 രൂപയും പുസ്തകങ്ങളുമാണ് മോഷണം പോയത്.

ആർ കെ പുരം സെക്ടർ രണ്ടിലെ സെന്റ് തോമസ് ദേവാലയത്തിനു മുൻപിൽ ചർച്ച് റോഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ.

പള്ളിയിൽ 6 മണിക്കുള്ള കുർബാനയിൽ എത്തിയതായിരുന്നു ഇദ്ദേഹം. കുർബാനയ്ക്കുശേഷം 7.40 ഓടെ പുറത്തെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ആർ കെ പുരം സെക്ടർ 12 പോലീസ് കേസ് എടുത്തിട്ടുണ്ട്.

100 ൽ വിളിച്ചറിയിച്ചിട്ടും പോലീസ് എത്താൻ വൈകി എന്ന പരാതിയും ഉയരുന്നുണ്ട്..

×