New Update
ഡൽഹി: ലോകമെങ്ങും നാശം വിതച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന കോവിഡ് എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാനും ഉന്മൂല നാശനം ചെയ്യുവാനും, സ്വന്തം ജീവൻ പോലും തൃണവത്കരിച്ചു കൊണ്ട് ആതുര ശുശ്രുഷ രംഗത്തു സേവനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ ദൈവമക്കൾക്കും ഒരു കൃതജ്ഞതാഗാനമായി സമർപ്പിച്ചുകൊണ്ട് ഫാ. മാത്യു കിഴക്കേച്ചിറയുടെ നേതൃത്വത്തിൽ പുനരാവിഷ്കരിച്ച പ്രാർത്ഥന ഗാനം ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തുകൊണ്ടിരിക്കുന്നു.
Advertisment
ക്രൈസ്തവ പാരമ്പര്യത്തിൽ നിലനിന്നിരുന്ന ഈ പ്രാർത്ഥന, ആദ്യമായി ഗാനരൂപത്തിൽ പുറത്തിറക്കിയത്
റവ. ഫാ. ഷാജി തുമ്പേച്ചിറയിൽ ആണ്.
അതിജീവനത്തിന്റെ ഈ നാളുകളിൽ, ദൈവത്തോട് കൂടുതൽ അടുക്കുവാനും പ്രാർത്ഥനയിലൂടെ ഈ വിപത്തിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കുവാനും എല്ലാവരെയും ഓർമ്മപ്പെടുത്തുകയാണ് ഈ മനോഹര ഗാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us