New Update
മുംബൈ: നാടകീയ സംഭവങ്ങള്‍ക്കിടെ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാറും ഇന്നലെ രാത്രി വൈകി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല.
Advertisment
സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.
ബി.ജെ.പി.നേതാക്കളായ ചന്ദ്രകാന്ത് പാട്ടീല്‍, വിനോദ് തവാഡെ, ഗിരീഷ് മഹാജന് എന്നിവരും മുഖ്യമന്ത്രിയുടെ വസതിയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇന്നു രാവിലെ സുപ്രീം കോടതി പരിഗണിക്കുന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ചര്‍ച്ചനടത്തിയതെന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ നല്കുന്ന സൂചന.