Advertisment

പ്രഥമ ബാലഭാസ്കർ പുരസ്‌കാരം കെ ജെ ദിലീപിന് 

New Update

വസായ്:  മണ്മറഞ്ഞുപോയ പ്രശസ്ത വയലിൻ കലാകാരൻ ബാലഭാസ്കറുടെ പേരിൽ വസായ് ഫൈൻ ആർട്സ് സൊസൈറ്റി യുവകലാകാരൻമാർക്കു വേണ്ടി ഏർപെടുത്തിയ പ്രഥമ ബാലഭാസ്കർ പുരസ്‌കാരതിന് യുവ വയലിൻ കലാകാരൻ കെ ജെ ദിലീപ് അർഹനായി.

Advertisment

പ്രശസ്ത സംഗീതജ്ഞരായ ഡോ. കൃഷ്ണമൂർത്തി, വീണകലാകാരി ഡോ. ശ്യാമള സഞ്ജനാനി, പ്രൊഫ ഓമനകുട്ടൻ എന്നിവർ അടങ്ങുന്ന ജൂറി ആണ് 40 വയസ്സിനു താഴെ പ്രായത്തിൽ ഉള്ള വയലിൻ കലാകാരൻമാരിൽ നിന്നും ലഭിച്ച നാമനിർദേശങ്ങളിൽ നിന്നു ആണ് കെ ജെ ദിലീപിനെ അവാർഡിന് തിരഞ്ഞെടുത്തത്.

publive-image

ഫെബ്രുവരി 6 മുതൽ 9 വരെ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രാർത്ഥനമണ്ഡപത്തിൽ വച്ചു നടക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ വേദിയിൽ വച്ചു ഉത്ഘാടന സമ്മേളനത്തിൽ വച്ചു 50000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും സമ്മാനിക്കും..

കാസറഗോഡ്ജില്ലയിൽ നീർച്ചാൽ സ്വദേശിയായ ദിലീപ് മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും സംഗീതത്തിൽ ബിരുദാനന്തര ബിരുധധാരിയാണ്,

ലോക പ്രശസ്ത വയലിൻ വിദ്വാൻ പദ്മശ്രീ എം എസ് ഗോപാലകൃഷ്ണന്റെ ശിഷ്യനായ ദിലീപ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് വയലിൻ സംഗീത വിദ്വാനായ അച്ഛൻ കെ ജെ ശ്യാമശർമയുടെയും മുത്തശ്ശൻ കെ ജെ കൃഷ്ണഭട്ടിൽ നിന്നുമായിരുന്നു.

ഭാര്യ ഇളയും വയലിൻ സംഗീതഞ്ജയാണ്.

ഫെബ്രുവരി 6നു കെ ജെ ദിലീപും ഇള ദിലീപും നയിക്കുന്ന വയലിൻ കച്ചേരിയും ഉണ്ടാവും.

Advertisment