കുന്നംകുളം സ്വദേശിയായ മലയാളി മുംബൈയില്‍ അന്തരിച്ചു. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെ കണ്ടെത്താനായില്ല

മനോജ്‌ നായര്‍
Friday, May 3, 2019

മുംബൈ: കുന്നംകുളം സ്വദേശിയായ മലയാളി മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ നിര്യാതനായി. കുന്നംകുളം സ്വദേശി പേഴുകാട്ടില്‍ മുരളീധരന്‍ (51) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

മേല്‍വിലാസം കുന്നംകുളം പേഴുകാട്ടില്‍ വീട് എന്നാണെങ്കിലും ബന്ധുക്കളെ തിരിച്ചറിയാനുള്ള ശ്രമവും പരാജയപ്പെട്ടു. മുരളീധരന്‍ കാലങ്ങളായി മുംബൈയില്‍ യോഗേശ്വരിയിലായിരുന്നു താമസം. ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ എത്രയും പെട്ടെന്ന് ജോഗേശ്വരി (മുംബൈ) മലയാളി വെൽഫെയർ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍:
9820421009 , 9167708850.

×