New Update
വസായ്: വസായ് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ 2020 ഫെബ്രുവരി 6, 7, 8, 9 തീയതികളിൽ വസായ് വെസ്റ്റ് ശ്രീ ശബരിഗിരി അയ്യപ്പ ക്ഷേത്രം പ്രാർത്ഥന മണ്ഡപത്തിൽ വച്ചു നടക്കും.
Advertisment
ആദ്യ ദിവസം ബാലഭാസ്കർ പുരസ്കാരം ഏറ്റു വാങ്ങികൊണ്ട് യുവ വയലിൻ കലാകാരൻ കെ ജെ ദിലീപും അദ്ദേഹത്തിന്റെ ഭാര്യ ഇളസംഗീതയും നയിക്കുന്ന വയലിൻ കച്ചേരിയും
രണ്ടാം ദിവസം പ്രശസ്ത സംഗീത സംവിധായാകൻ ടി എസ്സ് രാധാകൃഷ്ണനും സംഘവും ഭക്തിഗാനസുധയും,
മൂന്നാം ദിവസം പ്രശസ്ത പിന്നണിഗായകനും, അകം ബാൻഡിലെ യുവ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ നയിക്കുന്ന സംഗീത കച്ചേരി, നാലാം ദിവസം പ്രശസ്ത വയലിൻ കലാകാരൻ ആറ്റുകാൽ ബാലസുബ്രമണ്യൻ നയിക്കുന്ന ഉപകരണ സംഗീതത്തിൽ ജുഗൽബന്ധി എന്നിവ അരങ്ങേറും പ്രവേശനം സൗജന്യമാണ്.