പശ്ചിമ മഹാരാഷ്ട്രയിലെ ദുരിതബാധിത മേഖലകളില്‍ സഹായവുമായി ബസീന്‍ കേരള സമാജം

മനോജ്‌ നായര്‍
Thursday, August 15, 2019

മുംബൈ:  മഹാരാഷ്ട്രയിലെ ദുരിതബാധിത മേഖലകളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബസീന്‍ കേരള സമാജം രംഗത്ത്.  വന്‍ പ്രളയത്തില്‍ അകപ്പെട്ട് പോയ പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി, കോലാപൂര്‍ എന്നീ ദുരിതബാധിത മേഖലകളില്‍ മുംബൈ കേരളാ ഹൗസ് അധികാരികളും മറ്റ്‌ മലയാളി സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യ ധാന്യങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയുടെ വന്‍ ശേഖരമാണ് വിതരണത്തിന് തയാറാക്കിയിരിക്കുന്നത്. ഇവ ഈ പ്രദേശത്തെ ദുരിത മേഖലകളില്‍ ഉടന്‍ കൈമാറും.

കഴിഞ്ഞ വര്‍ഷം ഇതേ സമയം കേരളത്തിലുണ്ടായ മഹാ പ്രളയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് സമാജം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഏകദേശം 1 കോടിയോളം രൂപയുടെ സാധനങ്ങള്‍ കേരളത്തില്‍ എത്തിച്ചു നല്‍കിയിരുന്നു.

×