ബെംഗളൂരുവില്‍ മദ്യപിച്ച് ലക്കുകെട്ട് 20കാരന്‍ ഓടിച്ച മെഴ്സിഡസ് ബെന്‍സ് ഇടിച്ച് യുവതി മരിച്ചു

കൊലപാതകത്തിന് തുല്യമായ മനഃപൂര്‍വമായ നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

New Update
20-year-old drunk man, driving Mercedes Benz

ബെംഗളൂരു: ബെംഗളൂരുവില്‍ മദ്യപിച്ച് ലക്കുകെട്ട് 20കാരന്‍ ഓടിച്ച മെഴ്സിഡസ് ബെന്‍സ് ഇടിച്ച് യുവതി മരിച്ചു. ബംഗളൂരുവിലെ കെങ്കേരിയിലാമ ്അപകടം. ശനിയാഴ്ച വൈകുന്നേരമാണ് 30 കാരിയായ സന്ധ്യ് അമിതവേഗതയിലെത്തിയ ബെന്‍സ് ഇടിച്ച് മരിച്ചത്.

Advertisment

മദ്യലഹരിയിലായിരുന്ന ധനുഷ് എന്ന 20കാരനാണ് കാര്‍ ഓടിച്ചിരുന്നത്. സന്ധ്യ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവര്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കെങ്കേരി ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്ത ധനുഷിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കൊലപാതകത്തിന് തുല്യമായ മനഃപൂര്‍വമായ നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Advertisment