ബംഗളൂരു: മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് 34കാരന് തലയ്ക്ക് നിസാര പരിക്ക്. ബംഗളൂരുവിലാണ് സംഭവം. വിഷാദരോഗം ബാധിച്ച 34 കാരനാണ് തിങ്കളാഴ്ച രാത്രി ഹൊസഹള്ളി മെട്രോ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് മെട്രോ ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു.
ബംഗളൂരുവിലെ ബസവേശ്വര് നഗറിലെ താമസക്കാരനാണ് ഇയാള്‍. ഇയാളുടെ വ്യക്തിവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.