ബംഗളുരുവില്‍ മദ്യപിച്ച് കോളജില്‍ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തി

സെക്യൂരിറ്റി ജീവനക്കാരനായ ജയ് കിഷോര്‍ റായാ(52)ണ് കൊല്ലപ്പെട്ടത്. 

New Update
86868

ബംഗളുരു: മദ്യപിച്ച് കോളജില്‍ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തി. സെക്യൂരിറ്റി ജീവനക്കാരനായ ജയ് കിഷോര്‍ റായാ(52)ണ് കൊല്ലപ്പെട്ടത്. 

Advertisment

ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബംഗളുരു അമൃതഹള്ളിയിലെ സിന്ധി കോളജിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചെത്തിയ ഭാര്‍ഗവ് എന്ന വിദ്യാര്‍ഥിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു.

കോളജില്‍ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കെ മദ്യപിച്ചെത്തിയ ഭാര്‍ഗവിനും കൂട്ടുകാര്‍ക്കും സെക്യൂരിറ്റി ഗാര്‍ഡ് പ്രവേശനം നിഷേധിച്ചു. തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്‍ഗവ് അടുത്തുള്ള കടയില്‍പ്പോയി കത്തി വാങ്ങി റായിയുടെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ പിന്നീട് പിടികൂടി.

Advertisment