New Update
/sathyam/media/media_files/xoLKbGxiPAnRwY35Hppe.webp)
ബംഗളുരു: കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
നമുക്ക് ദുരന്തനിവാരണ സേനയുണ്ട്. അത് വെള്ളപ്പൊക്കമോ കടല്‍ക്ഷോഭമോ വരുമ്പോള്‍ മാത്രം പ്രവര്‍ത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങളുണ്ടാകുമ്പോള്‍ അവരെ കൊണ്ടുവരാന്‍ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസിലാകുന്നില്ല. അത് അന്വേഷിക്കണം.
ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിനെ തീര്‍ത്തും കുറ്റം പറയാന്‍ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല. അവര്‍ അതിനുവേണ്ടി ശ്രമിക്കുന്ന ആര്‍ജവമാണ് പ്രധാനം. ആ ആര്‍ജവം കാട്ടിയിട്ടുണ്ടെങ്കില്‍ ഇത് നടക്കേണ്ടതാണ്. എന്നിട്ടും എന്തുകൊണ്ട് നടന്നില്ലായെന്നുള്ളതിന് വിലയിരുത്തലുണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു.