കടം വാങ്ങിയ പണം തിരികെ കൊടുത്തില്ല; ബംഗളുരുവില്‍  സഹോദരിയുടെ മകളെ യുവതി 35,000 രൂപയ്ക്ക്  കോഴിഫാം ഉടമയ്ക്ക് വിറ്റു; കുട്ടിയെ കണ്ടെത്തി  മാതാവിനെ ഏല്‍പ്പിച്ച് പോലീസ്

യുവതി പെണ്‍കുട്ടിയെ ഹിന്ദുപുരയില്‍ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാള്‍ക്കു വില്‍പ്പന നടത്തുകയായിരുന്നു.

New Update
6868

ബംഗളുരു: കര്‍ണാടകയിലെ തുംകൂരുവില്‍ കടം വാങ്ങിയ പണത്തിനു പകരമായി വിറ്റ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തി. 35,000 രൂപയ്ക്കാണു ബാലികയെ അമ്മയുടെ സഹോദരി വിറ്റത്.

Advertisment

കുട്ടിയുടെ അമ്മ സഹോദരിയില്‍നിന്നു പണം കടം വാങ്ങിയിരുന്നു. ഇതു തിരികെ കൊടുക്കാന്‍ കഴിയാതെവന്നപ്പോള്‍ കുട്ടിയെ സഹോദരി വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. സാമ്പത്തികപ്രശ്‌നങ്ങള്‍ കൊണ്ടാണ് കുട്ടിയെ കൊണ്ടുപോകുന്നതെന്നും അവിടെനിര്‍ത്തി പഠിപ്പിക്കാമെന്നും സംരക്ഷിക്കാമെന്നും സഹോദരി കുട്ടിയുടെ അമ്മയോട് പറഞ്ഞു. 

എന്നാല്‍, യുവതി പെണ്‍കുട്ടിയെ ഹിന്ദുപുരയില്‍ കോഴിഫാം നടത്തുന്ന ശ്രീരാമുലു എന്നയാള്‍ക്കു വില്‍പ്പന നടത്തുകയായിരുന്നു. കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തെന്നും അമ്മയെ അറിയിച്ചിരുന്നു. എന്നാല്‍, ഒരു വര്‍ഷമായിട്ടും മകളെ തിരിച്ചെത്തിക്കാതായതോടെ 
സഹോദരിയുടെ ഹിന്ദുപുരത്തെ വീട്ടിലെത്തിയപ്പോള്‍ കുട്ടിെയ വിറ്റതായി അമ്മ അറിയുകയായിരുന്നു. 

തുടര്‍ന്ന്,  ശ്രീരാമുലുവിനെ ഫോണില്‍ വിളിച്ച് മകളെ വിട്ടുതരാന്‍ ആവശ്യപ്പെട്ടു.  എന്നാല്‍, സഹോദരിയും ഭര്‍ത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയും പോലീസ് കുട്ടിയെ മാതാവിനെ തിരികെ ഏല്‍പ്പിക്കുകയുമായിരുന്നു. 

Advertisment