New Update
/sathyam/media/media_files/pE14i5EfgMI89bPyAkLC.jpg)
മംഗളൂരു: മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള കാട്ടിപ്പള്ളയിലെ ബദ്രിയ മസ്ജിദിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട അഞ്ച് ഹിന്ദു അനുകൂല പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
Advertisment
ഈദ്-ഇ-മിലാദ് പെരുന്നാളിന്റെ തലേന്ന് രാത്രി 10.30 ഓടെ രണ്ട് ബൈക്കുകളിലെത്തിയ നാല് അക്രമികള്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞ് പള്ളിയുടെ ചില്ലുകള്‍ തകര്‍ത്തിരുന്നു.
പ്രദേശവാസികള്‍ സ്ഥലത്തിന് സമീപം തടിച്ചു കൂടിയതോടെ ക്രമസമാധാനം നിലനിര്‍ത്താന്‍ പോലീസിനെ വിന്യസിച്ചു.
കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ സമാധാനപരവും നിയന്ത്രണ വിധേയവുമാണെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.