ബംഗളുരു: മകളുടെ അശ്ലീല വീഡിയോകള്‍ പിതാവ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പിതാവിന്റെ കൊടുംക്രൂരതയ്ക്ക് പിന്നാലെ 18 വയസുകാരി ഫെനൈല്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
ഉഡുപ്പിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പെണ്‍കുട്ടി. നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കര്‍ണാടക ഉഡുപ്പിയിലാണ് സംഭവം. ബന്ധുവും തീര്‍ഥഹള്ളി സ്വദേശിയുമായ യുവാവുമായുള്ള മകളുടെ പ്രണയത്തില്‍ പിതാവിന് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് യുവാവിനെ വീട്ടിലേക്ക് വിളിച്ച് മര്‍ദിച്ച ഇയാള്‍ ഫോണില്‍ നിന്ന് മകളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ശേഖരിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
മകളെയും ഭാര്യയേയും ക്രൂരമായി മര്‍ദിക്കുകയും ഇരുവര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ സ്വകാര്യദൃശ്യങ്ങള്‍ പിതാവ് തന്നെ സോഷ്യല്‍മീഡിയകളില്‍ പങ്കുവയ്ക്കുകയുമായിരുന്നു.
സംഭവത്തില്‍, അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.