തൃശൂര്‍ ചാവക്കാട് നിന്ന് കാണാതായ  കുട്ടികളെ ബംഗളുരുവില്‍ കണ്ടെത്തി

 13നാണ് കുട്ടികള്‍ വീട്ടില്‍നിന്ന് പോയത്. 

New Update
etetet

ബംഗളുരു: തൃശൂര്‍ ചാവക്കാട് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ബംഗളുരുവില്‍ കണ്ടെത്തി.  13നാണ് കുട്ടികള്‍ വീട്ടില്‍നിന്ന് പോയത്. 

Advertisment

സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ഇവര്‍ ട്രെയിനില്‍ മംഗലാപുരത്ത് എത്തിയതായും വിവരം ലഭിച്ചു.

പിന്നീട് അവിടെ നിന്നും പരിചയപ്പെട്ട ഒരാളുടെ കൈയില്‍ നിന്നും പൈസ വാങ്ങി ബംഗളുരുവിന് പോയി. ഈ വിവരം ലഭിച്ച അന്വേഷണ സംഘം ഇവരെ ബംഗളുരുവില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു.

Advertisment