മംഗളൂരു: മംഗളൂരുവിൽ ബൈക്ക് ഡിവൈഡറിലിടിച്ചു മറിഞ്ഞ് മലയാളികളായ കോളേജ് വിദ്യാര്‍ഥികള്‍ മരിച്ചു. പിണറായി പാറപ്രത്തെ ടി എം സങ്കീര്‍ത്ത് ( 23 ), കയ്യൂര്‍ പാലോട്ട് കൈപ്പക്കുളത്തില്‍ സി ധനുര്‍വേദ് ( 20 ) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മംഗളൂരു എസ് കെ എസ് ജംഗ്ഷനിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറാളി മൂട് സ്വദേശി സിബി സാം കഴുത്തിനു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ ലോഹിത് നഗറിലെ താമസസ്ഥലത്ത് നിന്ന് പമ്പ് വെല്ലിലേക്ക് ചായകുടിക്കാന്‍ പോകുമ്പോഴായിരുന്നു അപകടം.
മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ സങ്കീര്‍ത്ത്, ധനുര്‍വേദ് എന്നിവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സങ്കീര്‍ത്ത് മംഗളൂരു എ ജെ ദന്തല്‍ കോളേജ് വിദ്യാര്‍ഥിയാണ്. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30 പന്തക്കപ്പാറ പ്രശാന്തി ശ്മശാനത്തില്‍ നടക്കും.
ധനുര്‍വേദ് മംഗളൂരു ശ്രീനിവാസ കോളേജ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. പലോത്ത് എ കെ ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് ശേഷം പലോത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.