New Update
/sathyam/media/media_files/2025/01/15/wD7Q7OD2FU8kenmlffqi.webp)
ബംഗളൂരു: നായയെ രക്ഷിക്കാനായി വാഹനം വെട്ടിച്ചുമാറ്റുന്നതിനിടെ കർണാടകയിൽ മന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു.
Advertisment
മന്ത്രി ലക്ഷ്മി ഹെബ്ബാൽകർ സഞ്ചച്ചിരുന്ന വാഹനമാണ് കിറ്റൂരിന് സമീപമുള്ള ഹൈവേയിൽ അപകടത്തിൽപ്പെട്ടത്.
നായയെ രക്ഷിക്കാനായി മന്ത്രിയുടെ ഡ്രൈവർ വാഹനം വെട്ടിച്ചതോടെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. മന്ത്രിക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്.
വാഹനത്തിന്റെ മുൻഭാഗം ഏതാണ്ട് പൂർണമായും തകർന്ന നിലയിലാണ്. സിദ്ധരാമയ്യ സർക്കാറിൽ വനിത-ശിശു ക്ഷേമ വകുപ്പ് മന്ത്രിയാണ് ലക്ഷ്മി ഹെബ്ബാൽകർ.