രേണുകസ്വാമി വധക്കേസ്: ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം തേടി നടന്‍ ദര്‍ശന്‍

മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

New Update
Actor Darshan seeks bail

ബംഗളൂരു: രേണുകസ്വാമി വധക്കേസില്‍ നടന്‍ ദര്‍ശന്‍ തൂഗുദീപയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദര്‍ശന്‍ ജാമ്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ദര്‍ശന് കഠിനമായ നടുവേദനയുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാമെന്നും അദ്ദേഹത്തിന്റെ അഭിഭാഷക സംഘം പറഞ്ഞു.

Advertisment

ബെംഗളൂരുവിലെ വിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ നടന് എല്‍1, എല്‍5 നടുവേദന ഉണ്ടെന്ന് സ്ഥിരീകരിച്ചതായി ദര്‍ശനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിവി നാഗേഷ് കോടതിയെ അറിയിച്ചു.

c

ദര്‍ശന്റെ ആരോഗ്യനില സംബന്ധിച്ച് വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ അധികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൂടാതെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രസന്നകുമാറിനോട് ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് രേഖപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത വാദം ഒക്ടോബര്‍ 28 ന് നടക്കും.

Advertisment