Advertisment

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് ചാടുമെന്ന് ഭീഷണി; ജീവനക്കാരോട് മോശമായി പെരുമാറി; കണ്ണൂർ സ്വദേശി അറസ്റ്റിൽ

മെയ് എട്ടിന് ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും അസൗകര്യമുണ്ടാക്കി.

New Update
air india a350-2

മംഗളൂരു: എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായ്ക്കും മംഗളൂരുവിനും ഇടയിൽ ജീവനക്കാരോട് മോശമായി പെരുമാറിയതിന് യുവാവ് അറസ്റ്റിൽ. വിമാനത്തിൽ നിന്ന് ചാടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി. കണ്ണൂർ സ്വദേശിയായ ബിസി മുഹമ്മദ് ആണ് പിടിയിലായത്.

Advertisment

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ് യാത്രക്കാരനെതിരെ പരാതി നൽകി. തുടർന്ന് വിമാനം മംഗളൂരുവിൽ ലാൻഡ് ചെയ്തപ്പോൾ എയർപോർട്ട് സെക്യൂരിറ്റിയുടെ പിടിയിലായി. ഇയാളെ പിന്നീട് പോലീസിന് കൈമാറി.

മെയ് എട്ടിന് ദുബായിൽ നിന്ന് മംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും അസൗകര്യമുണ്ടാക്കി.

വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഇയാളുടെ പെരുമാറ്റം മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാക്കി.” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

"വിമാനം മംഗളൂരുവിൽ ലാൻഡ് ചെയ്തയുടൻ എയർപോർട്ട് സെക്യൂരിറ്റി ഇയാളെ പിടികൂടി ബാജ്‌പെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ആവശ്യമായ നിയമനടപടികൾക്കായി ഔപചാരികമായ പരാതിയും നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു." ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. 

Advertisment