കർണാടകയിലെ അംഗൻവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പി, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു; വീഡിയോ പ്രചരിച്ചതോടെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

New Update
H

ബാംഗ്ലൂർ: കർണാടകയിൽ അംഗൻവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം നൽകിയ മുട്ടകൾ, ഫോട്ടോയും വിഡിയോയും പകർത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാർ.

Advertisment

കോപ്പൽ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്‌.

കുട്ടികൾക്ക് ആദ്യം മുട്ട നൽകുകയും വീഡിയോ എടുത്ത് കഴിഞ്ഞപ്പോൾ മുട്ട എടുത്തു മാറ്റുകയുമായിരുന്നു.

https://twitter.com/IndiaToday/status/1822178143785918754?t=2aVEcs4Df2oRjIkY5ES02Q&s=19

Advertisment