ഷിരൂരിലെ തിരച്ചിലില്‍ നദിയില്‍ പതിനഞ്ച് അടി ആഴത്തില്‍ ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന ട്രക്ക് കണ്ടെത്തി; അര്‍ജുന്റെ ട്രക്ക് ആണോ എന്നതില്‍ സ്ഥിരീകരണമില്ല

തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു.

New Update
arjun

ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി ഷിരൂരില്‍ നടക്കുന്ന നാലാം ഘട്ട പരിശോധന നിര്‍ണ്ണായക ഘട്ടത്തില്‍. തിരച്ചിലില്‍ ട്രക്കിന്റെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.

Advertisment

നദിക്കടിയില്‍ തിരച്ചില്‍ തുടരുകയാണ്. നദിയില്‍ പതിനഞ്ച് അടി ആഴത്തിലാണ് ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ടയര്‍ മുകളിലായി തല കീഴായി കിടക്കുന്ന നിലയിലാണ് ട്രക്ക് ഉള്ളത്.

അര്‍ജുന്റെ ട്രക്ക് ആണോ ഇത് എന്നതില്‍ സ്ഥിരീകരണം ഇല്ല. രണ്ട് ട്രക്കുകളാണ് നദിക്കടിയില്‍ ഉള്ളത്.

തിരച്ചില്‍ പുരോഗമിക്കുന്നയിടത്ത് നിരവധി തടിക്കഷണങ്ങള്‍ കണ്ടെന്ന് മാല്‍പെ അറിയിച്ചിരുന്നു.

 തടിക്കഷണങ്ങള്‍ മുഴുവനായി പുറത്തെത്തിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നുമാണ് മാല്‍പെ പ്രതികരിച്ചത്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച തിരച്ചിലാണ് പുരോഗമിക്കുന്നത്.

Advertisment