ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടതായി കാര്‍വാര്‍ എംഎല്‍എ; തിരച്ചില്‍ നിര്‍ത്തിയിട്ടില്ല. ദൗത്യം വിജയം കാണും വരെ തിരച്ചിൽ തുടരും; നടപടി ക്രമങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ എന്ന് സതീഷ് സെയില്‍; കേരളത്തില്‍ നിന്ന് വന്ന ചിലര്‍ തിരച്ചില്‍ വൈകിപ്പിച്ചുവെന്ന് എസ്പി

കര്‍ണാടക സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ്പി എം നാരായന്‍ പറഞ്ഞു. ട്രഡ്ജര്‍ എത്തിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ ചെലവിലാണ്.

New Update
satheesah Untitledkukki

ഷിരൂര്‍: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടതായി കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍.

Advertisment

എന്നാല്‍ ഇത് അര്‍ജുന്റെ ട്രക്കിന്റേതാണോ എന്നകാര്യം വ്യക്തമല്ല. ട്രക്ക് ഉടന്‍ പുറത്തെടുക്കുമെന്നും സതീഷ് സെയില്‍ പറഞ്ഞു.

തിരച്ചില്‍ നിര്‍ത്തിയിട്ടില്ല. ദൗത്യം വിജയം കാണും വരെ തിരച്ചിൽ തുടരും. നടപടി ക്രമങ്ങള്‍ അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ എന്നും സതീഷ് സെയില്‍ എംഎല്‍എ പറഞ്ഞു.

അതേസമയം കര്‍ണാടക സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് എസ്പി എം നാരായന്‍ പറഞ്ഞു. ട്രഡ്ജര്‍ എത്തിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ ചെലവിലാണ്.

കേരളത്തില്‍ നിന്ന് വന്ന ചിലര്‍ തിരച്ചില്‍ വൈകിപ്പിച്ചുവെന്ന് രഞ്ജിത്ത് ഇസ്രയേലിന്റെ പേരെടുത്ത് പറഞ്ഞ് എസ്പി വിമര്‍ശിച്ചു. ദൗത്യം രണ്ട് ദിവസം വൈകിയത് രഞ്ജിത്ത് ഇസ്രയേല്‍ കാരണമാണെന്ന് എസ് പി കുറ്റപ്പെടുത്തി.

Advertisment